കുന്ദമംഗലം: ഗുഡ്സ് ഓട്ടോ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. പെരുവഴിക്കടവ് പുളിയപിലാക്കിൽ ഗണേശന്റെ മകൻ ജിഷ്ണു (26) ആണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. പെരുവയൽ കോണാറമ്പ്- കല്ലേരി റോഡിൽ കല്ലേരിഭാഗത്തുനിന്നു വന്ന ഗുഡ്സ് ഓട്ടോ ജിഷ്ണു സഞ്ചരിച്ച സ്കൂട്ടറിലിടിച്ചാണ് അപകടം.
പരിക്കേറ്റ ജിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ: നാരായണി (ബിന്ദു). സഹോദരങ്ങൾ: ഹരികൃഷ്ണ, വൈഷ്ണവ്.