കരുനാഗപ്പള്ളി: പോപുലർ അക്കാദമി സ്ഥാപകനും പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനുമായ പടനായർകുളങ്ങര വടക്ക് ദിവ്യാസദനത്തിൽ സി.പി. കുട്ടപ്പൻ (77) നിര്യാതനായി. കൊല്ലം മരുത്തടി കൊട്ടാരത്തിൽ കുടുംബാംഗമാണ്. ഭാര്യ: പി. ശുഭ. മക്കൾ: ഡോ. ദിവ്യ കുട്ടപ്പൻ (യു.കെ), കാവ്യ കുട്ടപ്പൻ (എൻജിനീയർ, ആസ്ട്രേലിയ). മരുമക്കൾ: ഡോ. നിജിൽ വാസുക്കുട്ടി (യു.കെ), അരുൺ ബോസലെ (എൻജിനീയർ, ആസ്ട്രേലിയ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.