ചെറുതുരുത്തി: കേരള കലാമണ്ഡലം ആര്‍ട്സ് സ്കൂള്‍ മുന്‍ പ്രിന്‍സിപ്പലും ജില്ല ശിശുക്ഷേമ സമിതി മുന്‍ സെക്രട്ടറിയുമായിരുന്ന ചെറുതുരുത്തി തോണിവളപ്പിന് സമീപം സോപാനം വീട്ടിൽ എന്‍. ചെല്ലപ്പന് (77) നിര്യാതനായി. ഭാര്യ: വത്സല (റിട്ട. അധ്യാപിക). മക്കള്‍: അഞ്ജലി, അര്‍ച്ചന (ബംഗളൂരു). മരുമക്കള്‍: അഡ്വ. സതീഷ്കുമാര്‍, മണികണ്ഠന് (ബംഗളൂരു). അടയ്ക്കപുത്തൂര്‍, ദേശമംഗലം, ചെറുതുരുത്തി സ്കൂളുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഭത്തിന്റെ ജില്ല കണ്‍വീനര്‍, കെ.എസ്.ടി.എ ജില്ല കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചെറുതുരുത്തി ശാന്തി തീരത്ത്.