കൊടുവായൂർ: വെമ്പലൂർ അമ്പാളി മേട്ടിൽ അനിൽകുമാറിന്റെ ഭാര്യ ജലജയെ (38) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിവിധ മൈക്രോ ഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്ന് ഇവർ വായ്പയെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് വെള്ളിയാഴ്ച വൈകുന്നേരം വീടിനു സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുനഗരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: ലക്ഷ്മി. മക്കൾ: അഭിജിത്ത്, അശ്വജിത്ത്. സഹോദരങ്ങൾ: വിജയ മണി, ജയന്തി, ജയൻ, ജനാർദനൻ.