തലശ്ശേരി: മേലെ ചമ്പാട് മാമാ മൻസിലിൽ പരേതനായ വി.പി. അബ്ദുല്ല ഹാജിയുടെ ഭാര്യ മൊട്ടേമ്മൽ ടി.കെ. ആയിഷ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, കുഞ്ഞബൂബക്കർ (പനമരം), ഖാലിദ്, റംല, റൈഹാനത്ത്, പരേതനായ അബ്ദുൽറഹ്മാൻ . മരുമക്കൾ: പി.സി. പോക്കു (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂനിറ്റ്, സെക്രട്ടറി കൂത്തുപറമ്പ് മഹല്ല് കമ്മിറ്റി), മുഹമ്മദ് ഹനീഫ (മേനപ്രം), സുഹറ (മാണിക്കോത്ത്), ഷാഹിദ (പനമരം), സാവിറ, വഹീദ (പൊന്ന്യം). സഹോദരങ്ങൾ: ടി.കെ. ഇബ്രാഹിം കുട്ടി (കൂത്തുപറമ്പ്), മഹമൂദ്, ഉസ്മാൻ കുട്ടി, മറിയം, പരേതരായ ടി.കെ. അബുബക്കർ, കുഞ്ഞാമിന, കദീജ, നബീസ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.