ചെമ്പന്തൊട്ടി: പരേതരായ പനയ്ക്കൽ മാത്യു - മറിയാമ്മ ദമ്പതികളുടെ മകൻ ആന്റണി (അന്തോനിച്ചൻ-72) നിര്യാതനായി. പരേതൻ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ഡയറക്ടർ ബോർഡ് മെംബർ, നിടിയേങ്ങ സഹകരണ ബാങ്ക് ഡയറക്ടർ, കേരള കോൺഗ്രസ് എം ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറി, എൽ.ഐ.സി ഏജന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നിർമല കള്ളാർ പുതിയേടത്ത് മണക്കാട്ട് കുടുംബാംഗം. മക്കൾ: അനില (അധ്യാപിക, ബ്രില്യന്റ് കോച്ചിങ് സെന്റർ, പാല), നിർമൽ (അധ്യാപകൻ, നവോദയ വിദ്യാലയം, മൈസൂരു), നിവിൽ സി.എം.ഐ (വൈദിക വിദ്യാർഥി, ധർമാരാം, ബംഗളൂരു). സഹോദരങ്ങൾ: മേരി കാഞ്ഞിരക്കാട്ട് (വിളക്കന്നൂർ), ഫിലോമിന നടുവിലേക്കുറ്റ് (ചിറ്റാരിക്കാൽ), സിസ്റ്റർ തോമസിന പി.എച്ച്.ജെ.സി (ഫിയാത്ത് മിഷൻ, മരുതോങ്കര), ജോസഫ് പനയ്ക്കൽ (ചെമ്പേരി), പരേതരായ ജേക്കബ്, സിസ്റ്റർ ജെർമെയിൻ യു.എം.ഐ, ജോർജ്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.