കോഴിക്കോട്: മുഖദാർ അറക്കൽ തൊടുകയിൽ കാവ ഹൗസിൽ കെ.ടി. ഹംസക്കോയ (59) നല്ലളം പാടം ബസ് സ്റ്റോപ്പിന് സമീപമുള്ള വസതിയിൽ നിര്യാതനായി. ഏറെക്കാലം ഫ്രാൻസിസ് റോഡ് ബ്രിഡ്ജിന് താഴെ മിൽമ ബൂത്ത് നടത്തിയിരുന്നു. പരേതരായ കെ.ടി. ഹസ്സൻ കോയയുടെയും എൻ.പി. നബീസയുടെയും മകനാണ്. ഭാര്യ: റുഖിയ. സഹോദരങ്ങൾ: സഫിയ, അശ്റഫ്, റംല, ആബിദ്, ഫൈസൽ (ദുബൈ), അബ്ദുറഹിമാൻ (ഖത്തർ). ശനിയാഴ്ച അസർ നമസ്കാരശേഷം കണ്ണംപറമ്പ് പള്ളിയിൽ ഖബറടക്കം നടന്നു.