വെള്ളലശ്ശേരി: ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരൻ മതിലകത്ത് പറമ്പിൽ അബ്ദുറഹിമാൻ ഹാജി (76) നിര്യാതനായി. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്, വെള്ളലശ്ശേരി മഹല്ല് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആസിയ. മക്കൾ: എം.പി. അബ്ദുൽ സലീം (ചേന്ദമംഗല്ലൂർ സുന്നിയ അറബിക് കോളജ് സൂപ്രണ്ട്), എം.പി. മുഹമ്മദ് ശരീഫ് (കെ.എസ്.ആർ.ടി.സി), ഫാത്തിമ സുഹറ(ഗവ. ഹയർസെക്കൻഡറി സ്കൂൾ ആർ.ഇ.സി), താഹിറ, ഹസീന, റസിയ. മരുമക്കൾ: ശരീഫ, സീനത്ത്, മുഹമ്മദ് ബഷീർ മലയമ്മ, മുസ്തഫ കാപ്പാട്, മുനീർ പള്ളിതാഴം.