കടലുണ്ടി: നിയന്ത്രണം വിട്ട കാറിടിച്ച് പൂർണ ഗർഭിണിയായ കാൽനടക്കാരിക്ക് സാരമായി പരിക്കേറ്റു.അപകടത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി സ്വദേശിയായ റാഷിദ്-അനീഷ ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.
കടലുണ്ടിക്കടവ് പാലത്തിന്റെ വടക്കുഭാഗത്തായിരുന്നു അപകടം. ലാബിൽ രക്ത പരിശോധനക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു യുവതി. കണ്ണൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ, നിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു. രക്തസ്രാവമുണ്ടായ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർജറിക്ക് വിധേയമാക്കിയിരുന്നു.
തുടർന്നാണ് ഗർഭസ്ഥശിശു മരിച്ചതായി കണ്ടെത്തിയത്.