കാട്ടാക്കട: പൂവച്ചൽ പേഴുംമൂട് എം.എം.ബി ഹൗസിൽ മൈതീൻ കുഞ്ഞ് (87-നക്സൽ മൈതീൻ കുഞ്ഞ്) നിര്യാതനായി.
എ.കെ.ജിക്കൊപ്പം മുടവൻമുകൾ മിച്ചഭൂമി സമരത്തിലും നൂലിയോട് മിച്ചഭൂമി സമരത്തിലും പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പൊലീസ് മർദനത്തിനിരയായി. സി.പി.എം പൂവച്ചൽ, കുറ്റിച്ചൽ ലോക്കൽ കമ്മിറ്റികൾ ഒന്നായിരുന്നപ്പോൾ ലോക്കൽ കമ്മിറ്റി അംഗമായും പേഴുംമൂട്, ആലമുക്ക് ബ്രാഞ്ചുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ: നബീസ ബീവി, മക്കൾ: മുജീബ് റഹ്മാൻ (ഗൾഫ്), നജീബ് റഹ്മാൻ (ഗൾഫ്). മരുമക്കൾ: തൻസീറ, ഷഫീല. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് പേഴുംമൂട് കുഴിയംകോണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ