ചെര്‍പ്പുളശ്ശേരി: കാഞ്ഞിരംപാറ കുന്നത്ത് ഡോ. കെ.പി. കൃഷ്ണന്‍കുട്ടി (82) ബംഗളൂരുവില്‍ നിര്യാതനായി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്പറേഷന് (സി.എം.സി) ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടറായിരുന്നു. കുളക്കാട് പ്രൈമറി സ്കൂള്‍, ശ്രീകൃഷ്ണപുരം ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ബി.എസ്.സി ഗണിതത്തിൽ രണ്ടാം റാങ്കും കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് എം.എസ്.സി ഗണിതത്തില്‍ ഒന്നാം റാങ്കും നേടി. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പിഎച്ച്.ഡി നേടി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രോണിക്സ് വകുപ്പില്‍ സയന്റിഫിക് ഓഫിസറായി ന്യൂഡല്‍ഹിയില്‍ ജോലിയില്‍ പ്രവേശിച്ചു. കെല്‍ട്രോണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്പറേഷന് (സി.എം.സി) ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. ഭാര്യ: പരേതയായ ശ്യാമള. മകൻ: അരുൺ. മരുമകള്‍: പൂർണിമ (കോളജ് അധ്യാപിക, ബംഗളൂരു). സംസ്കാരം ബംഗളൂരുവിൽ നടന്നു.