അഞ്ചുപേർക്ക് പരിക്ക്
വെളിയങ്കോട്: എരമംഗലം എ.എൽ.പി സ്കൂളിന് സമീപം കടന്നൽക്കുത്തേറ്റ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് കടന്നൽക്കുത്തേറ്റ് പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശിയും രജിസ്റ്റർ ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥനുമായ പുളിക്കത്തറയിൽ പി.ആർ. ഗോപാലകൃഷ്ണൻ (74) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ എരമംഗലം എ.എൽ.പി സ്കൂളിന് സമീപത്ത് തറവാട്ട് കാവിൽ കുടുംബാംഗങ്ങൾ ചേർന്ന് വിളക്ക് കൊളുത്തിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ പുത്തൻ പള്ളിയിലെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിതാവ്: രാമൻ. ഭാര്യ: രത്നാവതി. മകൾ: അമൃത (ആയുർവേദ ഡോക്ടർ). മരുമകൻ: ബിജു. സഹോദരങ്ങൾ: ശിവദാസൻ (റിട്ട. ട്രഷറി വകുപ്പ് ഉദ്യോഗസ്ഥൻ), രേണുകദേവി, പരേതരായ മോഹനൻ, ഉഷാകുമാരി, പ്രസന്നകുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.