ഉള്ള്യേരി: തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഉള്ള്യേരി 19ലെ കീഴേടത്തു കണ്ടി മയങ്ങിനി സുരേഷ്(50) മരിച്ചു. ചേർത്തല സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി കുടുംബസമേതം ഉള്ള്യേരിയിലായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച കൂനഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ചെത്തുതൊഴിലാളിയായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: തുഷാര, സുബീഷ്. സംസ്കാരം തിങ്കളാഴ്ച ഉള്ള്യേരിയിൽ.