ആലത്തൂർ: കാവശ്ശേരി പാടൂർ കുണ്ടുതൊടിയിൽ താമസിക്കുന്ന കർണാടക സ്വദേശിയായ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കർണാടക സുള്ളിയ കോടൻചടക അമരമുടന്നൂരിൽ സുബ്രഹ്മണ്യന്റെ മകൻ മരുകേശൻ (37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും ചേർന്ന് വെള്ളം പമ്പ് ചെയ്ത് അർധരാത്രിയോടെയാണ് കിണറ്റിൽനിന്ന് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പാടൂരിൽ കൂലിപ്പണിക്കായി വന്നതാണ് മുരുകേശനും കുടുംബവും. ഭാര്യയേയും മക്കളേയും മാതാപിതാക്കൾ താമസിക്കുന്നിടത്ത് കൊണ്ടാക്കിയ ശേഷം അവരുമായി വഴക്കുണ്ടാക്കിയെന്നും പൊലീസിനെ വിളിച്ചപ്പോൾ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയെന്നുമാണ് പറയുന്നത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: തീർഥകുമാരി. മക്കൾ: സ്പർശ, തൃഷിത്ത്.