കല്ലടിക്കോട്: ബ്രിട്ടനിലെ ഹൂസ്റ്റണിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കാരാകുറുശ്ശി വാഴമ്പുറം കിണറുംപടി നെല്ലിക്കുന്ന് സുകുമാരന്റെ മകൻ സഞ്ജു (39) ആണ് മരിച്ചത്. എയർ ആംബുലൻസ് വഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ച വിവരം. വർഷങ്ങളായി യു.കെയിലെ ഹേസ്റ്റിങ്സിലെ ഈസ്റ്റ് സസക്സിൽ കുടുംബത്തോടൊപ്പം കഴിയുകയാണ്. ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. സഞ്ജു രണ്ടുമാസം മുമ്പ് നാട്ടിൽ വന്നുപോയിരുന്നു. മാതാവ്: കോമളം. ഭാര്യ: സീതു. മക്കൾ: ശ്രേയൺ, ശ്രാവൺ, ശ്രീയ. സഹോദരങ്ങൾ: സജുകുമാർ, സനുകുമാർ.