പരപ്പനങ്ങാടി: കളിക്കുന്നതിനിടെ കാണാതായ ഒന്നര വയസ്സുകാരൻ വീടിനടുത്തെ കുളത്തിൽ വീണു മരിച്ച നിലയിൽ. അയ്യപ്പൻകാവ് നുള്ളകുളത്തെ കാട്ടുങ്ങൽ നിസാറിന്റെ മകൻ മുഹമ്മദ് നാക്കിബാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്നുള്ള തിരച്ചിലിലാണ് വീടിനടുത്തെ കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സൽമ. സഹോദരങ്ങൾ: ഫാത്തിമ സഫാന, മുഹമ്മദ് നാഫിൽ.