ചെറുവത്തൂർ: പിലിക്കോട് എരവിലെ ചിത്രകാരൻ എ.വി. മുരളീധരൻ (52) നിര്യാതനായി. പരേതരായ ശങ്കരൻ രാമവർമൻ-കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശങ്കരൻകുട്ടി (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ, പഞ്ചായത്ത്), ബാലകൃഷ്ണൻ, രവി (സബ് എൻജിനീയർ, കെ.എസ്.ഇ.ബി വയനാട്), തമ്പായി (പിലിക്കോട് വയൽ), ഓമന (നടക്കാവ്), ശോഭ (ആലപ്പടമ്പ്), പ്രേമവല്ലി (റിട്ട. നഴ്സ്, കുണിയൻ), പരേതരായ മോഹനൻ, ഭാഗ്യലക്ഷ്മി.