കോഴിക്കോട്: പരേതനായ പാറക്കാട്ട് മാളിയേക്കൽ (തെക്കോത്ത്) ഇമ്പിച്ചമ്മുവിന്റെ ഭാര്യ പുത്തൻ വീട്ടിൽ ഇമ്പിച്ചി പാത്തുമ്മബി (ബിച്ചാത്തു- 78) എം.കെ. റോഡ് പടന്നപ്പള്ളിക്ക് സമീപമുള്ള മകളുടെ വസതിയിൽ നിര്യാതയായി. പരേതരായ അവാനി വീട്ടിൽ മൊയ്തീൻകോയയുടെയും പുത്തൻവീട്ടിൽ മറിയംബിയുടെയും മകളാണ്.
മക്കൾ: വഹീദ, സുനീറ, റഫീന. മരുമക്കൾ: പി. മുസ്തഫ (റിട്ട. ഹെഡ്മാസ്റ്റർ, കുറ്റിച്ചിറ ജി.എച്ച്.എസ്.എസ്), എൻ.വി. നൗഷാദ് , പരേതനായ വയലിൽ അബ്ദുൽ കരീം. സഹോദരങ്ങൾ: അബ്ദുള്ളക്കോയ, അബ്ദുൽ ലത്തീഫ്, പരേതനായ ടി.എം. കോയട്ടി.