വടകര: പ്രശസ്ത കാഥികന് സി. വാസുദേവന്‍ (84) നിര്യാതനായി. കണ്ണൂക്കരയിലെ പരേതനായ തുണ്ടിയില്‍ ഗോവിന്ദന്റെയും ചള്ളയില്‍ ചീരുവിന്റെയും മകനാണ്. കണ്ണൂക്കര കലാസമിതിയിലൂടെ കലാരംഗത്തെത്തിയ വാസുദേവന്‍ പ്രശസ്ത സാഹിത്യകാരന് വി.ടി. കുമാരന്റെ പ്രിയ ശിഷ്യനായാണ് കഥാപ്രസംഗ വേദിയിലക്ക് വരുന്നത്. മലബാറിലെ ശാംബശിവന്‍ എന്ന പേരുനേടിയിരുന്നു. കുഞ്ഞിത്താലു, കയ്യൂരിന്റെ വീരഗാഥ, കല്ലുവിളക്ക് തുടങ്ങിയ കഥാപ്രസംഗങ്ങള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചു. ഭാര്യ: സരോജിനി. മക്കള്‍: വിജിത്ത് കുമാര്‍, സുജിത്ത് ശൈലി, ഇന്ദുലേഖ (അധ്യാപിക കുഞ്ഞിപ്പള്ളി എസ്.എം.ഐ സ്കൂൾ). മരുമക്കള്‍: ഭാഗ്യ, ഗായത്രി, അനില്‍കുമാര്‍.