കോഴിക്കോട്: ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ വെസ്റ്റ്ഹിൽ ചുങ്കത്തുനിന്നാണ് ട്രെയിൻ തട്ടിയത്.
എലത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയം.