തിരുവനന്തപുരം: കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രന്റെ മാതാവ് പി. ദേവയാനി (72) നിര്യാതയായി. തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. കറോള്ളി പരേതനായ പത്മനാഭന് മാസ്റ്ററുടെ ഭാര്യയാണ്. മറ്റ് മക്കൾ: ഗീത(പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), രവീന്ദ്രൻ (റെയിൽവെ ലോക്കോ പൈലറ്റ്). മരുമക്കൾ: സുകുമാർ (റിട്ട. എൻജിനീയർ ദൂരദർശൻ), ദിവ്യ (അധ്യാപിക, ചാത്തന്നൂർ ഗവ. എച്ച്.എസ്.എസ്), അഡ്വ. മീന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.