അലനല്ലൂർ: കരുവാരകുണ്ട് സ്വദേശിനിയായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര നാലുകണ്ടത്ത് ബന്ധുവിന്റെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ആറുമാസം മുമ്പ് നാലുകണ്ടം യു.പി സ്കൂളിന് സമീപം താമസിക്കുന്ന ബന്ധു അമ്പാഴത്ത് നടരാജന്റെ വീട്ടിലാണ് മരണപ്പെട്ട കരുവാരകുണ്ട് സ്വദേശി ജാനകി (65) താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽനിന്ന് ചായ കുടിച്ച ജനകിയെ കാണാത്തതിനാൽ തിരച്ചിലിനൊടുവിലാണ് വീടിന് 25 മീറ്റർ അകലെയുള്ള അമ്പാഴത്ത് രാജേന്ദ്ര പ്രസാദിന്റെ പറമ്പിലുളള കിണറ്റിൽ മരിച്ച നിലയിൽ കെണ്ടത്തിയത്. പൊലീസും, അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മരണകാരണം വ്യക്തമെല്ലന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സ്വദേശമായ കരുവാരകുണ്ടിലേക്ക് കൊണ്ടുപോയി.