വേങ്ങര: മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര ടൗൺ ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന തിരുവാലി രമ്യാ നിവാസ് വീട്ടിൽ വെങ്ങേത്ത് സദാനന്ദൻ (65) എന്ന അമ്പിളിയെ ആണ് താമസസ്ഥലത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറുവിൽകുണ്ടിലെ ക്വാർട്ടേഴ്സിൽ ഒറ്റക്കാണ് താമസം. സ്വന്തം സ്ഥാപനമായ രമ്യാ ഫാൻസി ലോട്ടറി തുറക്കാതിരുന്നതിനാൽ ജോലിക്കാരൻ താമസസ്ഥലമായ ക്വാർട്ടേഴ്സിൽ തിരഞ്ഞെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വേങ്ങര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ് േമാർട്ടത്തിനു ശേഷം പൂക്കോട്ടുംപാടം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ബേബി ഗിരിജ. മകൾ: രമ്യ. മരുമകൻ: ആദർശ് (പെരിന്തൽമണ്ണ).