തലശ്ശേരി: സി.പി.എം സ്ഥാപക നേതാവ് പാലയാട് ചെങ്കൊടി കണ്ണന്റെ മകൻ മുളിയിൽ ജയരാജ് (62) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഓവർസിയറാണ്. സി.പി.എം എസ്റ്റേറ്റ് പാർട്ടി മെംബർ, നവദീപം ഗ്രന്ഥാലയം പാലയാട് ജോയന്റ് സെക്രട്ടറി, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, തലശ്ശേരി പബ്ലിക് സർവന്റ്സ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ മുൻ ട്രഷറർ, കെ.എസ്.ഇ.ബി പെൻഷനേഴ്സ് ജില്ല കമ്മിറ്റി അംഗം, ധർമടം ദിനേശ് ബീഡി ഭരണസമിതി മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: പരേതയായ മുളിയിൽ ജാനു. ഭാര്യ: സലിന. മക്കൾ: ജിഷ്ണു (വിദ്യാർഥി, എം.ഇ.എസ്, വടകര) തൃഷ (ഡിഗ്രി വിദ്യാർഥിനി, ഗവ. ബ്രണ്ണൻ കോളജ്). സഹോദരങ്ങൾ: വിജയൻ, ശോഭ, അജയൻ (തലശ്ശേരി താലൂക്ക് ഓഫിസ് റിട്ട. ജീവനക്കാരൻ), ഷീബ (മാനേജർ, ധർമടം സർവിസ് സഹകരണ ബാങ്ക്, അണ്ടല്ലൂർ ബ്രാഞ്ച്), പരേതനായ മോഹനൻ.