ചൊക്ലി: നിടുമ്പ്രം മുച്ചിലോട്ട് കാവിനു സമീപം കുന്നുമ്മൽ ഗോപാലൻ നമ്പ്യാർ (92) നിര്യാതനായി. റിട്ട. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ലീലാവതി. മക്കൾ: ദീപക് കുമാർ (സെൻട്രൽ ജി.എസ്.ടി, കണ്ണൂർ), ദിനേഷ് (ദുബൈ), മരുമക്കൾ: സ്മിത (പൂക്കോം), ദിവ്യ (തലശ്ശേരി വലിയ മാടാവിൽ യു.പി സ്കൂൾ). സഹോദരങ്ങൾ: രോഹിണി അമ്മ, പരേതരായ പാറുഅമ്മ, തമ്പായി അമ്മ, ഓമന അമ്മ, ജാനകി അമ്മ.