കാങ്കോൽ: കുണ്ടയം കൊവ്വല്‍ ഗവ. ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തെ യുവാവ് മൈസൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. കുണ്ടയംകൊവ്വലിലെ വിമുക്ത ഭടന് ശ്രേയസ് നിവാസിൽ കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ഉദ്യോഗസ്ഥൻ കെ.വി. നാരായണന്റെയും ശൈലജയുടെയും മകന് തേജസാണ് (23) മരിച്ചത്. ബംഗളൂരു ഐ.ടി. ഇലക്ട്രോണിക് ജീവനക്കാരനാണ്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. മൈസൂരുവില്‍നിന്ന് നാട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടയില്‍ മാണ്ട്യയിലെത്തിയപ്പോൾ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. സഹോദരന്: ശ്രേയസ് (ആസ്ട്രേലിയ). മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് കുണ്ടയംകൊവ്വൽ വായനശാലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10ന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.