പാലക്കുന്ന്: ആറാട്ട് കടവ് എരോൽ കുറത്തിയമ്മ തറവാടിനുസമീപം ബെലക്കാട് ഹൗസിൽ ദിനേശൻ (51) ട്രെയിൻ തട്ടി മരിച്ചു. ആദ്യകാല കപ്പൽ ജീവനക്കാരൻ പരേതരായ ഗഡുതി കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശ്രീലത. മക്കൾ: വിഷ്ണുപ്രസാദ്, സായി രാജ്. സഹോദരങ്ങൾ: അംബിക, സുരേശൻ (എടനീർ), പരേതയായ സാവിത്രി. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനു സമീപം പാലക്കുന്ന് പള്ളത്തിലൂടെ റെയിൽപാളം കടന്ന് എളുപ്പവഴിയിലൂടെ വീട്ടിലെത്തുന്നത് പതിവാണെന്ന് വീട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച രാത്രി ട്രെയിൻ തട്ടിയ വിവരം ലോക്കോ പൈലറ്റാണ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. എരോലിലെ വീട്ടുപറമ്പിൽ സംസ്കരിച്ചു.