പാലേരി: ഒമാനിൽ വാഹനാപകടത്തിൽ പാലേരി മണാട്ട് മീത്തൽ മുഹമ്മദ് ഷാഫി (28) മരിച്ചു. മുസന്നക്ക് സമീപം മുലദ്ദയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. എട്ടു വർഷത്തോളമായി ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. പിതാവ്: മുഹമ്മദലി. മാതാവ്: ജമീല. സഹോദരങ്ങൾ: തസ്നി, ഷാമിൽ.