ബാലുശ്ശേരി: ബാലുശ്ശേരി എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ മണ്ണാംപൊയിൽ അരീപ്പുറംമുക്ക് പിണങ്ങോട്ട് കേശവൻ മാസ്റ്റർ (74) നിര്യാതനായി. പരേതരായ പിണങ്ങോട്ട് ബാലകൃഷ്ണൻ നായരുടെയും പത്മാവതി അമ്മയുടെയും മകനാണ്. ഏറെക്കാലം വോളിബാൾ ടൂർണമെന്റുകളിലെ സ്കോററായിരുന്നു. ചെസ് കളിയിലും പ്രാഗല്ഭ്യം നേടിയിരുന്നു. ഭാര്യ: രമണി (റിട്ട. അധ്യാപിക എ.യു.പി സ്കൂൾ, ബാലുശ്ശേരി). മക്കൾ: ശരത് (ബഹ്റൈൻ), ശാരിക. മരുമക്കൾ: സബിത (പള്ളിക്കര), ലിനീഷ് കാക്കൂർ (സൗദി). സഹോദരങ്ങൾ: ഗീത, പരേതനായ വിജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.