തിരുവമ്പാടി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലൂരാംപാറ പൊന്നാങ്കയം പോത്തശ്ശേരിയിൽ ഗോപി -വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം -തിരുവമ്പാടി റോഡിൽ കുമാരനെല്ലൂരിലായിരുന്നു അപകടം. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിനീഷ്, വിജേഷ്.