കോഴിക്കോട്: കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസിലെ യുവ വൈദികൻ ഫാ. സിറിൽ തോമസ് കുറ്റിക്കൽ (37) നിര്യാതനായി. നിലമ്പൂർ മണിമൂളി സ്വദേശിയാണ്. 2015ൽ വൈദികപട്ടം സ്വീകരിച്ചു. ബംഗ്ലാദേശിലും കുവൈത്തിലും ഉത്തരേന്ത്യയിലും മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മണിമൂളി കുറ്റിക്കൽ തോമസിന്റെയും മോഹിനിയുടെയും മകനാണ്. സഹോദരൻ: അഗസ്റ്റിൻ തോമസ്. ഭൗതികശരീരം ബുധനാഴ്ച ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെന്റ് ആന്റണീസ് ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കപ്പുച്ചിൻ സഭയുടെ കണ്ണൂർ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകും.