കൊടുവള്ളി: ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റ കാൽനടക്കാരൻ മരിച്ചു. വാവാട് നയന വീട്ടിൽ സദാനന്ദൻ (69) ആണ് മരിച്ചത്. ദേശീയപാതയിൽ വാവാട് ടൗണിൽവെച്ച് ചൊവ്വാഴ്ച രാവിലെ 8.45ഓടെയായിരുന്നു അപകടം. വൈകീട്ടോടെയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ ഓടിച്ച ബൈക്കാണ് അപകടത്തിനിടയാക്കിയത്. ബൈക്ക് കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളിയിലെ ചിത്ര പ്രസ് ഉടമയാണ് മരിച്ച സദാനന്ദൻ.
പിതാവ്: പരേതനായ ഉണ്ണീരി. ഭാര്യ: രഞ്ജിനി. മക്കൾ: ജിത്തു, ജിതിൻ, അതുൽ (ഇരുവരും ദുബൈ). മരുമക്കൾ: റിയ, സന്ധ്യ. സഹോദരങ്ങൾ: ദിവാകരൻ (റിട്ട. അധ്യാപകൻ), സരോജിനി. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ.