എലത്തൂർ: തമിഴ്നാട് സ്വദേശിയായ വയോധിക വെങ്ങാലി മേൽപാലത്തിൽനിന്ന് വീണ് മരിച്ച നിലയിൽ. എലത്തൂർ എസ്.കെ ബസാറിൽ വാടകക്ക് താമസിക്കുന്ന ചെല്ലമ്മ (75) ആണ് മരിച്ചത്.
ചൊവ്വാഴ്ച പകൽ 2.50 നായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു. 40 വർഷത്തോളമായി പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിയിരുന്ന വയോധിക വെങ്ങാലിയിലായിരുന്നു താമസം.
ഉച്ചയോടെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. പരേതനായ ചെല്ലപ്പനാണ് ഭർത്താവ്.