മാവൂർ: വയോധികയെ മാവൂർ മണന്തലക്കടവിൽ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവൂർ അടുവാട് ചെമ്പ്രക്കുഴി യശോദയെയാണ് (69) ചൊവ്വാഴ്ച ഉച്ചക്കുശേഷം 3.30ഓടെ മണന്തലക്കടവിലെ പഴയ ബോട്ടുജെട്ടിക്കു സമീപം മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. മാവൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മോർച്ചറിയിൽ. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: സിന്ധു, ഷീന, ഐശ്വര്യ. മരുമക്കൾ: ദാസൻ കൂടരഞ്ഞി, ദിനേശൻ (റിയാദ്), ഉദയൻ (പെരുവയൽ). സഹോദരങ്ങൾ: ശ്രീദേവി, ചിന്നമ്മു, സുബ്രഹ്മണ്യൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.