സുൽത്താൻ ബത്തേരി: വീട്ടുവളപ്പിലെ തെങ്ങിൽ കരിക്കിടാൻ കയറിയ ഉടമസ്ഥൻ വീണുമരിച്ചു. സുൽത്താൻ ബത്തേരി തൊടുവട്ടി ഒതയോത്ത് വീട്ടിൽ (ഐശ്വര്യ നിവാസ്) പി.ഒ. ബാലരാജ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. ഉടൻ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ഐശ്വര്യ, അരവിന്ദ് രാജ്. മരുമകൻ: ഹബിൻദാസ് (സബ്ജയിൽ ജീവനക്കാരൻ, വൈത്തിരി).