മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി റിപ്പോര്‍ട്ടറുമായിരുന്ന വടക്കുമണ്ണം ആണ്ടിപ്പാടത്ത് കൃഷ്ണജ്യോതി വീട്ടില്‍ കെ. ജനാര്ദനന് (63) ബംഗളൂരുവിൽ നിര്യാതനായി. അസുഖബാധിതനായതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചയായിരുന്നു മരണം. ബംഗളൂരുവിൽ മകൾക്കൊപ്പം ആയിരുന്നു താമസം. മണ്ണാര്‍ക്കാട് പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മാതാവ്: കിഴക്കേക്കര ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി. ലത. മകള്‍: മേഘ. മരുമകന്: രാഗേഷ്. മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം 11ന് കുന്തിപ്പുഴ തമിഴ് ശ്മശാനത്തില്‍ സംസ്കരിക്കും.