കണ്ണൂർ: കണ്ണൂരിൽ ബസിടിച്ച് പരിക്കേറ്റ ചെറുകുന്നിലെ വ്യാപാരി മരിച്ചു. മാർക്കറ്റ് റോഡിനു സമീപത്തെ ഹാജി പി.വി. മുഹമ്മദ് കുഞ്ഞി സൺസ് ഷോപ്പ് ഉടമ കെ.പി. അബ്ദുൽ സലാമാണ് (70) മരിച്ചത്.
വ്യാപാരാവശ്യാർഥം കണ്ണൂരിലെത്തി മടങ്ങുന്നതിനിടെ പഴയ ബസ് സ്റ്റാൻഡിൽ കഴിഞ്ഞദിവസമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ചെറുകുന്ന് ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്ന പരേതനായ പി.വി. മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകനാണ്.
ഭാര്യ: റഹ്മത്ത്. മക്കൾ: സുഫൈറ, സൽമ, സബിദ. മരുമക്കൾ: ഷാഹുൽ, അമീർ, ഫസൽ റഹ്മാൻ. സഹോദരങ്ങൾ: ഡോ. കെ.പി. അബ്ദുൽ ഗഫൂർ (ചക്കരക്കല്ല്), കലാം, സത്താർ, അബ്ദുൽ നാസർ, ലത്തീഫ്, ആയിഷ, ഹഫ്സത്ത്, മാരിയത്ത്, ജുവൈരിയത്ത്.