രാമനാട്ടുകര: പൂവ്വന്നൂർ പള്ളിക്കു സമീപം എം.കെ. രാമചന്ദ്രൻ റോഡിൽ പരേതനായ റിട്ട. സബ് രജിസ്ട്രാർ മന്നങ്ങോട്ട് കാനങ്ങാട്ടിൽ മാധവന്റെ ഭാര്യ എം.കെ. സാവിത്രി (76) നിര്യാതയായി. മക്കൾ: ഗീത രമണി, രാജീവ്കുമാർ (ഫുഡ് ആൻഡ് സേഫ്റ്റി, മലാപ്പറമ്പ്), രാജേഷ്കുമാർ (ന്യൂബോൺ ഫൂട്ട് വെയർ, കൊളത്തറ), പ്രശാന്തിഭായ്. മരുമക്കൾ: രാജൻ പുക്കാട്ട് (മുംബൈ), ദിനേശ്കുമാർ നടുക്കണ്ടി (ശാന്തി സ്റ്റോർ, കാവ് സ്റ്റോപ്), പി. ലിംന (അധ്യാപിക, ജി.എം.എൽ.പി.എസ്, കരുവൻതിരുത്തി), സജിഷ (ആശാവർക്കർ, രാമനാട്ടുകര മുനിസിപ്പാലിറ്റി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുടുംബശ്മശാനത്തിൽ.