കൊയിലാണ്ടി: പൊയിൽകാവ് ഉള്ള്യേരി പുത്തൂർ വട്ടം ശ്രീറാം നിവാസിൽ അകത്തൂട്ട് ശേഖരൻ (77) നിര്യാതനായി. റിട്ട. പോസ്റ്റൽ ഇ.ഡി ജീവനക്കാരനാണ്. ആർ.എസ്.എസ് താലൂക്ക് കാര്യവാഹക്, ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ബി.എം.എസ് ജില്ല സെക്രട്ടറി, ബി.ജെ.പി ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കമല. മക്കൾ: സുഭദ്ര, സുഭാഷ്. മരുമകൻ: സുരേഷ് കന്നൂർ. സഹോദരങ്ങൾ: സുശീല നമ്പിയാക്കൽ, ശശീന്ദ്രൻ (ബി.എം.എസ് മുൻ ജില്ല സെക്രട്ടറി), വിജയൻ (ലക്കി ടയർ വർക്സ് പെരിങ്ങളം കുന്ദമംഗലം), പരേതനായ രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.