നന്മണ്ട: ചെറാങ്കര പുറായിൽ താമസിക്കുന്ന കണ്ടിക്കുന്നുമ്മൽ ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: അനൂപ്, സിനൂപ്. മരുമകൾ: അനു (വയനാട്). സഹോദരങ്ങൾ: ചെക്കിണി (റിട്ട. ഐ.ടി.ഐ), ബാലൻ വട്ടോളി (റിട്ട. കെ.എസ്.ഇ.ബി, സി.പി.എം അമരാപുരി ബ്രാഞ്ച് അംഗം), രവീന്ദ്രൻ, ദേവി, സരസു, ശാന്ത, ശോഭന, പരേതനായ രാമൻകുട്ടി. സഞ്ചയനം ഞായറാഴ്ച.