നൊച്ചാട്: പേരാമ്പ്ര ദാറുന്നുജൂം ഓർഫനേജ് വൈസ് പ്രസിഡന്റ് പച്ചിലേരി അബ്ദുറഹിമാന്റെ ഭാര്യ സറീന (48) നിര്യാതയായി. പിതാവ്: ആവള പി.സി. അമ്മത്. മാതാവ്: ഖദീജ. മക്കൾ: അംന അബ്ദുറഹ്മാൻ (എം.ബി.ബി.എസ് വിദ്യാർഥിനി, റഷ്യ), മുഹമ്മദ് അസീം, ഹിബ അബ്ദുറഹ്മാൻ (ഇരുവരും ജെ.എസ്.എസ് മൈസൂരു വിദ്യാർഥികൾ), വഫ അബ്ദുറഹ്മാൻ (വിദ്യാർഥിനി, ലക്ഷ്യ കോഴിക്കോട്). സഹോദരിമാർ: നസീറ (അധ്യാപിക, മൊകേരി ഈസ്റ്റ് യു.പി സ്കൂൾ പാനൂർ), റസീന ആവള. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് നൊച്ചാട് മഹല്ല് ജുമാമസ്ജിദിൽ.