കോഴിക്കോട്: ഉള്ളനാട്ട് ജാനകി അമ്മ (88) കോഴിക്കോട് ചേവായൂരിൽ മകളുടെ വസതിയിൽ നിര്യാതയായി. സാമൂഹിക പ്രവർത്തകനും കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെയും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും അമരക്കാരനും മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റും പി.എസ്.സി അംഗവുമായിരുന്ന പി.ടി. ഭാസ്കര പണിക്കരുടെ പത്നിയാണ്. മക്കൾ: ഗീത, പരേതനായ സുരേഷ് (സ്റ്റേറ്റ് ബാങ്ക് റിട്ട. മാനേജർ, ജനയുഗം മുൻ ജനറൽ മാനേജർ, മുൻ പി.എസ്.സി അംഗം). മരുമക്കൾ: പരേതനായ ഡോ. സി. സുകുമാരൻ (മുൻ മെഡിസിൻ പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്), ശ്രീദേവി (റിട്ട. കാനറ ബാങ്ക്).