മഞ്ചേരി: എറണാകുളത്ത് വാഹനാപകടത്തിൽ തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശി മരിച്ചു. കൊളംകൊള്ളിയിൽ താമസിക്കുന്ന അവുഞ്ഞിപ്പുറം മുജീബ് റഹ്മാന്റെ (കെ.എസ്.ആർ.ടി.സി കുഞ്ഞിമാൻ) മകൻ ആദിലാണ് (നിജു -19) മരിച്ചത്. ജീപ്പിന് പിന്നിൽ ബൈക്കിടിച്ചായിരുന്നു അപകടം. എം.ജി റോഡിൽ വ്യാഴാഴ്ച രാത്രി 12.10ഓടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആദിൽ പുലർച്ച മൂന്നോടെ മരിച്ചു. എറണാകുളത്തെ സ്ഥാപനത്തിൽ ലോജിസ്റ്റിക് വിദ്യാർഥിയായിരുന്നു. മാതാവ്: സുഹ്റ. സഹോദരങ്ങൾ: സിൻസി റഹ്മാൻ, ഫിൽസി റഹ്മാൻ.