കൊയിലാണ്ടി: അരിക്കുളത്തെ സി.പി.എം നേതാവായിരുന്ന എം. രാമുണ്ണിക്കുട്ടി (77) നിര്യാതനായി. സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാരയാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധ സമരം, കർഷകത്തൊഴിലാളി യൂനിയൻ ഭൂമി വളച്ചുകെട്ടൽ സമരം, മിച്ചഭൂമി സമരങ്ങളിൽ പങ്കെടുത്ത് മാസങ്ങളോളം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജാനുവമ്മ. മക്കൾ: ബിന്ദു (കേരള ബാങ്ക്, കൊയിലാണ്ടി), ബീന (ബ്യൂട്ടീഷ്യൻ). മരുമകൻ: പവിത്രൻ (ഉള്ളൂർക്കടവ്). സഹോദരങ്ങൾ: മാധവിയമ്മ, പരേതരായ പാർവതിയമ്മ, അച്യുതൻ നായർ, ചിരുതെയ്ക്കുട്ടിയമ്മ, ചന്തു നായർ.