പയ്യോളി: അയനിക്കാട്കുനിയിൽ കെ.പി. ദേവാനന്ദൻ ‘കേദാരം’ (60, റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്) നിര്യാതനായി. പരേതന് പയ്യോളി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. പിതാവ്: പരേതനായ കെ.പി. കുഞ്ഞിക്കണ്ണൻ (മൂടാടി). മാതാവ്: പരേതയായ കമല (ഇളമ്പിലാവിൽ). ഭാര്യ: ശുഭ (കരുവണ്ണൂർ). മക്കൾ: അമിത (എം.ബി.ബി.എസ് ഹൗസ് സർജൻ ), ആദിത്. സഹോദരങ്ങൾ: സജിത്, ഷീന (പുതുപ്പണം), പരേതയായ ബീന. സഞ്ചയനം തിങ്കളാഴ്ച.