ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വെള്ളിനേഴി കുറുവട്ടൂർ വാഴയിൽ വീട്ടിൽ ഗംഗാധരൻ (77) നിര്യാതനായി. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറിയുമായിരുന്നു. ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മിച്ചഭൂമി സമരം, എൻ.ജി.ഒ അധ്യാപക സമരം എന്നിവയുടെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ദേവയാനി. മക്കൾ: നിഷാദ് (ബാങ്ക് ഓഫ് ഇന്ത്യ), നിവേദ് (നെടുമ്പാശ്ശേരി വിമാനത്താവളം). മരുമക്കൾ: ചിത്ര (കല്ലുവഴി ശബരി എ.യു.പി സ്കൂൾ), പ്രവീണ.