കുന്ദമംഗലം: പന്തീർപാടം കരമ്മൽ വേലായുധൻ (74) നിര്യാതനായി. മുൻകാല ബി.ജെ.പി പ്രവർത്തകനും കുന്ദമംഗലം ക്ഷീരോല്പാദക സഹകരണ സംഘം മുൻ ഡയറക്ടറും ആയിരുന്നു. ഭാര്യ: സൗമിനി. മക്കൾ: റിജുല, രജനി, ദിലീപ്കുമാർ, ദിവ്യ. മരുമക്കൾ: പുരുഷോത്തമൻ ചെത്തുകടവ്, രമേശൻ പയമ്പ്ര, ലാബിഷ് പയ്യടിത്താഴം, മീനു രാമനാട്ടുകര. സഞ്ചയനം ബുധനാഴ്ച.