കാക്കൂർ: രാമല്ലൂർ എടക്കണ്ടത്തിൽ കൃഷ്ണൻകുട്ടി നായർ (84-റിട്ട. പ്രധാനാധ്യാപകൻ,ഫാറൂഖ് ജി.യു.പി സ്കൂൾ) നിര്യാതനായി. രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം മുൻ രക്ഷാധികാരിയായിരുന്നു. താമരംകുളത്ത് പരേതരായ ചെറിയൊമന നായരുടെയും മാതു അമ്മയുടെയും മകനാണ്. ഭാര്യ: പങ്കാജക്ഷി അമ്മ നന്മണ്ട. മക്കൾ: ഇ. ശ്രീജ ഉള്ളിയേരി (അധ്യാപിക, രാമല്ലൂർ എ.എൽ.പി സ്കൂൾ), ജയശ്രീ പനായി (അധ്യാപിക, എൻ.എം.എം.യു.പി സ്കൂൾ, നാറാത്ത്), അനീഷ്കുമാർ (പറമ്പിൽ ഹൈസ്കൂൾ).
മരുമക്കൾ: ശ്രീധരൻ പാലയാട്ട് ഉള്ളിയേരി ( റിട്ട. അധ്യാപകൻ, പാലോറ എച്ച്.എസ്.എസ്), മംഗൽദാസ് പനായി (റിട്ട. പ്രധാനാധ്യാപകൻ, പൊയിൽകാവ് എച്ച്.എസ്.എസ്), ശ്രീലക്ഷ്മി (വെളിമണ്ണ, ജി.എം.യു.പി സ്കൂൾ). സഹോദരങ്ങൾ: പരേതരായ ശ്രീധരൻ നായർ, കല്യാണിക്കുട്ടിഅമ്മ, ഗോപാലൻ നായർ, പത്മനാഭൻ നായർ, ഉണ്ണിമാധവൻ നായർ, ഗംഗാധരൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.