പട്ടാമ്പി: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. വളാഞ്ചേരി പേരശ്ശനൂർ പാരായ്ക്കൽ പരേതനായ കോതയുടെ മകൻ കാട്ടിൽ നമ്പ്രത്ത് വേലായുധനാണ് (46) മരിച്ചത്. സെൻട്രിങ് പണിക്കാരനാണ്. കൈപ്പുറം നെടുങ്ങോട്ടൂർ റോഡിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വളാഞ്ചേരി ഭാഗത്തുനിന്ന് ജോലി കഴിഞ്ഞ് ചെറുകോട് ഭാര്യവീട്ടിലേക്ക് പോവുമ്പോൾ അതേ ദിശയിൽ വന്ന ബസിടിക്കുകയായിരുന്നു. കൊപ്പം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷീബ. മാതാവ്: നീലി. മക്കൾ: വൈഷ്ണവ്, വൈഭവ്.