പൂക്കോട്ടുംപാടം: കവളമുക്കട്ടയില്‍ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എരഞ്ഞിമങ്ങാട് നരിപ്പറമ്പ് സ്വദേശി പരേതനായ എലവണ്ണി നാരായണന്റെ മകന് പ്രദീപ് (37) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. കവളമുക്കട്ടയില്‍ ബന്ധുവിന്റെ കല്യാണത്തിന് വന്നതായിരുന്നു പ്രദീപ്. കവളമുക്കട്ട മേലേ പീടികയില്‍ ബസിന് സൈഡ് നല്കവേ റോഡരികിലെ താഴ്ചയിൽ പതിച്ച് മറിഞ്ഞ ബൈക്ക് ബസിന്റെ പിൻചക്രത്തിനടിയിലകപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. വൈകീട്ട് എരഞ്ഞിമങ്ങാട്ടിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അമ്മയുടെ മരണശേഷം കുറച്ചു കാലമായി കരുളായി മരുതങ്ങാട്ടിലെ അമ്മ വീട്ടിലായിരുന്നു താമസം. മാതാവ്: പരേതയായ അമ്മിണി. സഹോദരി: പ്രിയ.